പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ Brainstorm 24 എന്ന പേരിൽ ചെസ്സ് ടൂർണമെന്റ് നടത്തപ്പെട്ടു. ഓഗസ്റ്റ് മാസം 30 വെള്ളിയാഴ്ച അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ അറുപതിൽ പരം ഇന്ത്യൻ സ്കൂൾ കുട്ടികൾ മാറ്റുരച്ച ഈ ടൂർണമെന്റ് പത്തനംതിട്ട ജില്ലാ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ലാലു ജേക്കബ് ഉദ്‌ഘാടനം ചെയ്തു. ശ്രീ ജേക്കബ് ഉമ്മൻ , ശ്രീമതി അനിത രാജേന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിൽ സ്വിസ് പെയറിങ് മാതൃകയിൽ ആറു റൗണ്ടുകൾ ആയി ആയിരുന്നു മത്സരം. സീനിയർ വിഭാഗത്തിൽ മിഥിലേഷ് രഞ്ജിത്ത് കുമാർ, റാഫേൽ എബ്രഹാം, ആബേൽ ജോസഫ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങളും, ജൂനിയർ വിഭാഗത്തിൽ ആഗ്നേയ ഷിജു, മുഹമ്മദ് ജുനൈദ് ഖാൻ, അർണാവ് നിത്യാനന്ദ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങളും നേടി ക്യാഷ് അവാർഡുകൾ സ്വന്തമാക്കി. കൂടാതെ പെൺകുട്ടികളിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച അവ്‌നീത് കൗർ “Best Female Player” ആയി ക്യാഷ് അവാർഡ് കരസ്ഥമാക്കി. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി എന്ന പുരസ്‌കാരം ശേഷ്വർ സന്തോഷ് നേടി.
വിജയികൾ ആയവർക്കുള്ള സാമ്പത്തിക പുരസ്കാരങ്ങളും സെര്ടിഫിക്കറ്റുകളും തുടർന്ന് നടന്ന സമ്മേളനത്തിൽ വച്ച്, അസോസിയേഷന്റെ ജനറൽ സെക്രട്ടറി ശ്രീ മാർട്ടിൻ മാത്യു, പേട്രൺ ശ്രീ ഗീതാകൃഷ്ണൻ പണിക്കർ, ട്രഷറർ ശ്രീ ലാജി ഐസക്, വൈസ് പ്രസിഡന്റ് ശ്രീമതി അനി ബിനു, വനിതാ വിഭാഗം അധ്യക്ഷ ശ്രീമതി റജീന ലത്തീഫ്, ഉപദേശക സമിതി അധ്യക്ഷൻ ശ്രീ രാജൻ തോട്ടത്തിൽ, ടൂർണമെന്റ് ഡയറക്ടർ മാരായ ശ്രീ സോണി ടോം, ശ്രീ ചാൾസ് പി ജോർജ് എന്നിവർ സമ്മാനിച്ച് ആദരിച്ചു. എക്സിക്യൂട്ടീവ് മീഡിയ കോർഡിനേറ്റർ ശ്രീ ബിജി മുരളി ടൂർണമെന്റ് പരിപാടികൾ ഏകോപിപ്പിച്ചു.
Leave a Reply