പഠന -ഉപകരണ വിതരണം

പത്തനംതിട്ട :
പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ എഴുമറ്റൂർ ഉപ്പുമാക്കൽ കോളനിയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് പഠന-ഉപകരണങ്ങൾ വിതരണം ചെയ്തു.

പത്തനംതിട്ട ജില്ലാ അസോസിയേഷൻ 2010 ഇൽ തുടങ്ങിവച്ച HOPE (Helping hands Of Pathanamthitta Expats) പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് ഈ ഒരു ക്ഷേമ പരിപാടി നടത്തിയത്. ഉപ്പുമാക്കൽ കോളനിയിലുള്ള നിർധനരായ 30ഇൽ പരം വിദ്യാർഥികളെ കണ്ടെത്തി അവർക്കാണ് ഈ സഹായം ചെയ്യാൻ അസോസിയേഷന് കഴിഞ്ഞത്.

മെയ് മാസം 25 ശനിയാഴ്ച രാവിലെ 10 മണിക്ക് ചേർന്ന ഒരു സാധാരണ യോഗത്തിൽ ബഹുമാന്യരായ റിനു വര്ഗീസ് മാത്യു അച്ചൻ, പത്തനംതിട്ട ജില്ലാ അസോസിയേഷൻ അംഗങ്ങളായ ശ്രീ ജോൺ മാത്യു, ശ്രീ ജോമി ജോർജ്, സാമൂഹിക പ്രവർത്തകരായ ശ്രീമതി പ്രിയ ബൈജു, ശ്രീ ബോബൻ ജേക്കബ് തുടങ്ങി എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇത് വിതരണം ചെയ്തത്.

ഈ ഒരു പരിപാടിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ നല്ല ആൾക്കാരെയും പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ നന്ദി അറിയിക്കുന്നു.

പ്രസിഡന്റ്
പത്തനംതിട്ട ജില്ലാ അസോസിയേഷൻ, കുവൈറ്റ്.

Comments

Leave a Reply

Your email address will not be published. Required fields are marked *