പുതിയ സാരഥികൾ
വാർഷിക പൊതുയോഗം
പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ വാർഷിക പൊതുയോഗം 24 മെയ് 2024 മൂന്നു മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടക്കുകയുണ്ടായി. ചടങ്ങിൽ ബഹുമാന്യ സെക്രട്ടറി ശ്രീ മാർട്ടിൻ മാത്യു വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, ഖജാൻജി ശ്രീ ലാജി ഐസക് 2023 – 2024 വർഷത്തെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പൊതുയോഗം അവ അംഗീകരിക്കുകയും പാസാക്കുകയും ചെയ്തു.
തുടർന്ന് പ്രസിഡന്റ് ശ്രീ ലാലു ജേക്കബ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ 2024 – 25 വര്ഷം കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിന് ഊന്നൽ കൊടുക്കണം എന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം പോയ വർഷത്തെ ഭരണ സമിതിയെ തന്നെ പൊതുയോഗം 2024-2025 വർഷത്തെ ചുമതല ഏൽപ്പിച്ചു. എന്നാൽ അസസൗകര്യം ഉള്ളവർക്ക് സ്ഥാനം ഒഴിയുന്നതിനും പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ കൂട്ടി ചേർക്കുന്നതിനും പൊതുയോഗം അനുവാദം നൽകി. സ്ഥിരമായി കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാത്ത അംഗങ്ങളെയും സംഘടനക്ക് മറ്റു വിധത്തിൽ അസസൗകര്യം ഉണ്ടാക്കുന്നവരെയും മാറ്റി പുതിയ ആളുകളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കുന്നതായിരിക്കും ഉചിതം എന്നും പൊതുയോഗം അഭിപ്രായപ്പെട്ടു.
പൊതുയോഗത്തിൽ, കഴിഞ്ഞ കമ്മിറ്റിയുടെ അഭിപ്രായം മാനിച്ചു അസോസിയേഷന്റെ ഭരണഘടനയിൽ വേണ്ട മാറ്റങ്ങൾ അവതരിപ്പിക്കുകയും ചില ഭേദഗതികളോടെ അത് അംഗീകരിക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ പുതിയ രക്ഷാധികാരി ആയി ശ്രീ ഗീതാകൃഷ്ണൻ M R പണിക്കർ നെ പൊതുയോഗം ഐക കണ്ഠേന തെരെഞ്ഞെടുത്തു.
പൊതുയോഗ തീരുമാനപ്രകാരം പുതിയ ഭരണ സമിതിയിൽ ശ്രീ ലാലു ജേക്കബ് പ്രസിഡന്റ് ആയും, ശ്രീ മാർട്ടിൻ മാത്യു സെക്രട്ടറി ആയും, ശ്രീ ലാജി ഐസക് ഖജാൻജി ആയും ചുമതല ഏറ്റു.
Leave a Reply