പത്തനംതിട്ട ജില്ലാ അസോസിയേഷൻ ജനറൽ ബോഡിയും, തെരഞ്ഞെടുപ്പും നടത്തി

പത്തനംതിട്ട ജില്ലാ അസോസിയേഷൻ ജനറൽ ബോഡിയും, തെരഞ്ഞെടുപ്പും നടത്തി

പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ പതിനേഴാമത് വാർഷിക ജനറൽ ബോഡിയും, 2018-19 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും; 2018 മെയ് മാസം 31 ന് അബ്ബാസ്സിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയുണ്ടായി. പ്രസിഡണ്ട് കെ ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജനറൽ സെക്രട്ടറി മുരളി എസ് പണിക്കർ വാർഷീക റിപ്പോർട്ടും, ട്രഷറർ തോമസ് അടൂർ വരവ് ചെലവ് കണക്കും, ചാൾസ് പി ജോർജ്ജ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. രക്ഷാധികാരിമാരായ ഉമ്മൻ ജോർജ്ജ്, ജോൺ മാത്യു; ഉപദേശക സമിതി അദ്ധ്യക്ഷൻ ബിനു ജോൺ ഫിലിപ്പ്, ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ, വൈസ് പ്രസിഡണ്ട് കെ വി അലക്‌സാണ്ടർ മുതിർന്ന എക്സിക്യൂട്ടീവ് അംഗം സാമുവേൽകുട്ടി എന്നിവർ ആശംസകൾ നേർന്നു. മ്യൂസിക് ബീറ്റ്സ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേള സമ്മേളനത്തിന് കൊഴുപ്പേകി.

സംഘടനയുടെ പുതിയ ഭാരവാഹികൾ ആയി മുരളി എസ് പണിക്കർ (പ്രസിഡണ്ട്), ബെന്നി പത്തനംതിട്ട (ജനറൽ സെക്രട്ടറി), ചാൾസ് പി. ജോർജ്ജ് (ട്രഷറാർ), കെ വി അലക്‌സാണ്ടർ, കെ. ഓ. മത്തായി (വൈസ് പ്രസിഡണ്ടുമാർ), ബിജി മുരളി, ജിതിൻ ജോസ് (ജോ. സെക്രട്ടറിമാർ), പി റ്റി ശാമുവേൽകുട്ടി (ജനറൽ കൺവീനർ), രഘുബാൽ മലയാലപ്പുഴ (മീഡിയ കൺവീനർ), അനി ബിനു (വിമൻസ് വിങ് ചെയർ പേഴ്‌സൺ), തോമസ് ജോൺ (ചാരിറ്റി / വെൽഫയർ കൺവീനർ, മാർട്ടിൻ മാത്യു (പ്രോഗ്രാം കോ ഓർഡിനേറ്റർ), ജേക്കബ് തമ്പി (പബ്ലിസിറ്റി കൺവീനർ), ബൈജു പാപ്പച്ചൻ (സ്പോർട്സ് കൺവീനർ), കലൈവാണി സന്തോഷ് (കൾച്ചറൽ കൺവീനർ), എബി അത്തിക്കയം (ഏരിയ കമ്മറ്റി കൺവീനർ), ചെറിയാൻ പേരങ്ങാട്ട് (ഏരിയ കൺവീനർ-അബ്ബാസ്സിയ), രാജേഷ് ആർ. ജെ. (ഏരിയ കൺവീനർ-ഫർവ്വാനിയ), എം. ജെ. ജോർജ്ജ് (ഏരിയ കൺവീനർ-സാൽമിയ) എന്നിവരും, എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളും ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു.

ഉപദേശകസമിതി ചെയർമാൻ ആയി കെ ജയകുമാറിനേയും; സംഘടനയുടെ രക്ഷാധികാരിയായി ഉമ്മൻ ജോർജ്ജിനെയും യോഗം നാമ നിർദ്ദേശം ചെയ്തു. അംഗങ്ങളുടെ ഇടയിലും, സ്വദേശത്തും കൂടുതൽ ക്ഷേമ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുവാൻ യോഗം തീരുമാനിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *